---
title: "ഫുട്‌ബോള്‍ മാമാങ്കം ആസ്വദിക്കാനായി മേപ്പയൂരില്‍ ബിഗ്‌സ്‌ക്രീന്‍ ഒരുങ്ങുന്നു "
english_title: "Big screen is ready in Mepayur to enjoy the magic of football"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80960/big-screen-is-ready-in-mepayur-to-enjoy-the-magic-of-football"
published_at: "2022-11-18T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63779883dd4bf_OBIT_CARD_JPG.JPG"
keywords: []
---

# ഫുട്‌ബോള്‍ മാമാങ്കം ആസ്വദിക്കാനായി മേപ്പയൂരില്‍ ബിഗ്‌സ്‌ക്രീന്‍ ഒരുങ്ങുന്നു 

> **Lead Summary:** **മേപ്പയ്യൂര്‍:** ലോകകപ്പ് ഫുട്ബാള്‍ ഖത്തറില്‍ വച്ച് നടക്കുമ്പോള്‍ മറ്റെവിടുത്തേക്കാളും കളിയെ നെഞ്ചേറ്റുകയാണ് നമ്മള്‍ മലയാളികള്‍. മറ്റെല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ഈ കളിക്കളത്തില്‍ നമ്മള്‍ ഒന്നായി തീരുന്നു. കളിയിടങ്ങളിലെ കൂട്ടായ്മകള്‍ കൊണ്ട് പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് മേപ്പയൂരിലെ യുവജനങ്ങള്‍.

## Article Content

**മേപ്പയ്യൂര്‍:** ലോകകപ്പ് ഫുട്ബാള്‍ ഖത്തറില്‍ വച്ച് നടക്കുമ്പോള്‍ മറ്റെവിടുത്തേക്കാളും കളിയെ നെഞ്ചേറ്റുകയാണ് നമ്മള്‍ മലയാളികള്‍. മറ്റെല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ഈ കളിക്കളത്തില്‍ നമ്മള്‍ ഒന്നായി തീരുന്നു. കളിയിടങ്ങളിലെ കൂട്ടായ്മകള്‍ കൊണ്ട് പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് മേപ്പയൂരിലെ യുവജനങ്ങള്‍.

ഈ ലോകകപ്പിന് മേപ്പയ്യൂര്‍ ടൗണില്‍ വലിയ LED സ്‌ക്രീന്‍ സ്ഥാപിച്ചു കൊണ്ട് ഫുട്‌ബോള്‍ മത്സരം ആസ്വദിക്കാന്‍ അവസരമൊരുക്കുകായാണ് മേപ്പയൂരിലെ യുവജന കൂട്ടായ്മ. നൂറുകണക്കിന് ആളുകള്‍ക്ക് ഒരേ സമയം ഇരുന്നുകൊണ്ട് കളി കാണാന്‍ ഉള്ള അവസരം ഉണ്ടാവും.

ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്നു. സംഘാടക സമിതി രൂപീകരണ യോഗം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

സുനില്‍ വടക്കയില്‍ അധ്യക്ഷനായി. സി.കെ ധനേഷ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ എന്‍.പി ശോഭ, റാബിയ എടത്തിക്കണ്ടി, എ.പി രമ്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ കുഞ്ഞിരാമന്‍, കെ രാജീവന്‍, പി.കെ അനീഷ്, ടി.കെ.എ ലത്തീഫ്, കെ.കെ രാമചന്ദ്രന്‍, എ.സി അനൂപ്, ഷംസുദ്ധീന്‍ കമ്മന, അമല്‍ ആസാദ്, സുഹനാദ്, ലബീബ് അഷ്റഫ്, ഫസലു റഹ്മാന്‍, വി.പി ബിജിത്ത്, ദേവാനന്ദ്, ദേവദാസന്‍, വിനോദ് വടക്കയില്‍, ആര്‍.കെ രമേശ്, വിനീഷ് ആരാധ്യ, പി.കെ പ്രിയേഷ് കുമാര്‍, ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ ഷൗക്കത്ത് യു, അനീഷ് കണ്ടോത്ത്, അനീസ്, ശ്രീനന്ദ്, നിഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80960/big-screen-is-ready-in-mepayur-to-enjoy-the-magic-of-football)