---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന് സ്വീകരണം"
english_title: "Cheruvannur gram panchayat president NT Shijith received"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80968/cheruvannur-gram-panchayat-president-nt-shijith-received"
published_at: "2022-11-18T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63779ed3f3fcb_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന് സ്വീകരണം

> **Lead Summary:** ** ചെറുവണ്ണൂര്‍: **പുതുതായി തിരഞ്ഞെടുക്കപെട്ട ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന് മുയിപ്പോത്ത് യുഡിഫ് ഏര്‍പ്പെടുത്തിയ സ്വീകരണം ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** ചെറുവണ്ണൂര്‍: **പുതുതായി തിരഞ്ഞെടുക്കപെട്ട ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന് മുയിപ്പോത്ത് യുഡിഫ് ഏര്‍പ്പെടുത്തിയ സ്വീകരണം ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വി.കെ നൗഫല്‍ അധ്യക്ഷനായി. വി.ബി രാജേഷ്, ആര്‍.കെ മുനീര്‍, കെ.പി വേണുഗോപാല്‍, എന്‍.ടി ഷിജിത്ത്, എം.കെ സുരേന്ദ്രന്‍, ഒ മമ്മു, എന്‍.എം കുഞ്ഞബ്ദുല്ല, കരീം കോച്ചേരി, പി കെ മൊയ്തീന്‍ മാസ്റ്റര്‍,ആര്‍പി ഷോഭീഷ്, എ കെ ഉമ്മര്‍, ബാലകൃഷണന്‍, പട്ടയാട്ട് അബ്ദുല്ല ,കിഴക്കയില്‍ രവീന്ദ്രന്‍, പാലിശേരി കുഞ്ഞമ്മദ്, ജാഫര്‍ പട്ടയാട്ട്, കെ.പി അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

കളഞ്ഞ് കിട്ടിയ വലിയ സംഖ്യ ഉടമക്ക് എത്തിച്ച് നല്‍കിയ പേരാമ്പയിലെ ഓട്ടോ തൊഴിലാളി സത്യനെ ചടങ്ങില്‍ ആദിരിച്ചു. പാച്ചില നിലത്ത് കൂഞ്ഞമ്മദ് ഹാജി സ്വാഗതവും അലി കോറോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80968/cheruvannur-gram-panchayat-president-nt-shijith-received)