---
title: "ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇലവന്‍ ഹെഡ്‌സ് കാലിക്കറ്റ് വിജയികളായി "
english_title: "Eleven Heads Calicut won the cricket tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80973/eleven-heads-calicut-won-the-cricket-tournament"
published_at: "2022-11-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377a16363261_OBIT_CARD_JPG.JPG"
keywords: []
---

# ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇലവന്‍ ഹെഡ്‌സ് കാലിക്കറ്റ് വിജയികളായി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കോരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇലവന്‍ ഹെഡ്‌സ് കാലിക്കറ്റ് വിജയികളായി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കോരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇലവന്‍ ഹെഡ്‌സ് കാലിക്കറ്റ് വിജയികളായി.

കല്‍പ്പത്തൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ കോഡ് ചാലിക്കരയെ 17 റണ്‍സിനാണ് ക്യാപ്റ്റന്‍ അമര്‍ ദേവിന്റെ നേതൃത്വത്തില്‍ കളിച്ച ഇലവന്‍ ഹെഡ്‌സ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

കേരളോത്സവത്തിന്റെ ബ്ലോക്ക് തല മത്സരത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്തിനു വേണ്ടി ജഴ്‌സി അണിയാന്‍ അര്‍ഹരായ ടീമില്‍ സബീഷ്, ശരത്, ഗോകുല്‍, അര്‍ജുന്‍, അമല്‍, സുമേഷ്, ശിതിന്‍, അശ്വന്ത്, ജാസിര്‍, പ്രബീഷ് എന്നിവരും കളത്തിലിറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80973/eleven-heads-calicut-won-the-cricket-tournament)