---
title: "വൊക്കേഷണല്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിച്ചു "
english_title: "Organized Vocational Skill Expo meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81023/organized-vocational-skill-expo-meppayur"
published_at: "2022-11-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637873411a248_1expo.jpg"
keywords: []
---

# വൊക്കേഷണല്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കലോത്സവ നഗരിയായ മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. 

## Article Content

**മേപ്പയ്യൂര്‍: **മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കലോത്സവ നഗരിയായ മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. 

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് വൊക്കേഷണല്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

'വിദ്യാഭ്യാസത്തോടൊപ്പം ഒരു നൈപുണിയും' എന്ന സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കപ്പെട്ട എന്‍എസ് ക്യൂ എഫ് ജോബ് റോളുകളെ കുറിച്ചും, ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് ഹെല്‍പ്പര്‍ (ഡിഎന്‍എച്ച്), ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ (ഒഎഫ്ടി), ഫീല്‍ഡ് ടെക്നിക്കല്‍ കമ്പ്യൂട്ടിങ്ങ് ആന്റ് പെരിഫെറല്‍സ് (എഫ്ടി സി പി ), വെജിറ്റബിള്‍ ഗ്രോവര്‍ (വിജി) എന്നീ ജോബ് റോളുകളുടെ ഉപരിപഠന മേഖലകളും തൊഴില്‍ സാധ്യതകളുമടങ്ങുന്ന വിവിധ തലങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുതകുന്നവിധം പ്രദര്‍ശനവും, അവതരണവും, സെമിനാറും നടന്നു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി എഇഒപി. വിനോദ് , വിഎച്ച്എസ് സി പ്രിന്‍സിപ്പല്‍ ടി.കെ. പ്രമോദ് കുമാര്‍ , ആര്‍. അര്‍ച്ചന എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81023/organized-vocational-skill-expo-meppayur)