---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വഛതാ റണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു "
english_title: "perambra Nochad Gram Panchayat organized Swachhata Run campaign as part of World shuchimuri dhinam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81086/perambra-nochad-gram-panchayat-organized-swachhata-run-campaign-as-part-of-world-shuchimuri-dhinam"
published_at: "2022-11-19T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378bafa028e2_1shuchi.jpg"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വഛതാ റണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വഛതാ റണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി സ്വഛതാ റണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റിന്റിന് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സനില ചെറുവറ്റ അദ്ധ്യക്ഷത വഹിച്ചു.

ശുചിത്വ സന്ദേശ റാലിയില്‍ നൊച്ചാട് ഹയര്‍ സെക്കന്റെറി സ്‌കൂള്‍ NSS വളണ്ടിയര്‍ന്മാര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. അമ്പിളി, ലിമ പാലയാട്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഷിജി, ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി. ഷൈനി, എന്നിവര്‍ സംസാരിച്ചു.

NSS പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹരിത കര്‍മ്മസേന സെക്രട്ടറി കെ. ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81086/perambra-nochad-gram-panchayat-organized-swachhata-run-campaign-as-part-of-world-shuchimuri-dhinam)