പേരാമ്പ്ര: കാരുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം കൂവപൊയിലിലെ കല്ലുകെട്ട് തൊഴിലാളിക്ക്. കിളച്ച പറമ്പില്‍ ശ്രീധരനാണ് (64). ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.
സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ശ്രീധരന് ചെറിയ ചെറിയ തുക ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക ലഭിച്ചത് ആദ്യമാണെന്ന് ശ്രീധരന് പറഞ്ഞു. ചെറിയപട്ടാണിപ്പാറയിലെ യശോദ ബാലന്റെ കടയില്‍ നിന്നാണ് രണ്ട് ടിക്കറ്റ് എടുത്തത്.
നമ്പര്‍ ഉറപ്പിച്ച ശേഷം ചക്കിട്ടപ്പാറ അഗ്രിക്കല്ചറ ല്‍ ഇമ്പ്രൂവ്മെന്റ് കോ ഒപ്പേററേറ്റിവ് സൊസൈറ്റി കൂവപൊയിലില് സമ്മാനാര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിച്ചു. സമാശ്വാസ സമ്മാനമായ എട്ടായിരം രൂപ രണ്ടാമത്തെ ടിക്കറ്റിനുമുണ്ട്.
Karunya Lottery: The first prize went to a construction worker in Pattanipara