---
title: "നാല് ഗഡു ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക: കെഎസ്എസ്പിഎ "
english_title: "Allow four installments of amnesty relief immediately: KSSPA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81122/allow-four-installments-of-amnesty-relief-immediately-ksspa"
published_at: "2022-11-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378fa31d6b14_OBIT_CARD_JPG.JPG"
keywords: []
---

# നാല് ഗഡു ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക: കെഎസ്എസ്പിഎ 

> **Lead Summary:** **പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ചെറുവണ്ണൂരില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ചെറുവണ്ണൂരില്‍ നടന്നു.

കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കേണ്ട 11 % ക്ഷാമാശ്വാസം പെന്‍ഷന്‍കാര്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുടിശ്ശികയായ പെന്‍ഷന്‍ റിവിഷന്‍ - ക്ഷാമാശ്വാസ ആനുകൂല്യങ്ങള്‍ കിട്ടാതെ അവശരായിക്കഴിയുന്ന പെന്‍ഷന്‍കാരെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ സൂരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കെ. മിനി, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വിജി പ്രേമന്‍, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ടി ഷിജിത്ത്, ജോഡോ യാത്രയില്‍ 19 ദിവസം രാഹുല്‍ ഗാന്ധിയോടൊപ്പം സഞ്ചരിച്ച വേലായുധന്‍ കീഴരിയൂര്‍, മുതിര്‍ന്ന പെന്‍ഷനര്‍ കുരിക്കള്‍ കണ്ടി ബാലന്‍ എന്നിവരെ ആദരിച്ചു.

കെഎസ്എസ്പിഎ സ്വരൂപിച്ച പാലിയേറ്റീവ് ഫണ്ട് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍ സീനിയര്‍ പെന്‍ഷനറും പാലിയേറ്റീവ് പ്രവര്‍ത്തകനുമായ ടി.പി നാരായണന് കൈമാറി.

കെഎസ്എസ്പിഎ അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി അപേക്ഷ ഗ്രാമപഞ്ചായത്തംഗം എ. ബാലകൃഷ്ണന്‍ നളിനി നല്ലൂരിന് കൈമാറി. വി. കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ.എം രാജന്‍, പി.കെ രാഘവന്‍, ബാബു ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു.

പി.ടി ഇബ്രാഹിം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കും നിയോജക മണ്ഡലം സെക്രട്ടറി പി.കെ രാഘവന്‍ അവതരിപ്പിച്ചു. പറമ്പാട്ട് സുധാകരന്‍, പി മൂസ്സക്കുട്ടി, സി.എം ജനാര്‍ദ്ദനന്‍, ബി ഉണ്ണികൃഷന്‍, കെ.കെ ബാലന്‍, ഒ. രാജീവന്‍, കെ. ജാനു, സി രഞ്ജിനി, കെ രവീന്ദ്രന്‍, ഇ.എം സോമന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഒ.എം രാജന്‍ പ്രസിഡന്റ്, പി.കെ രാഘവന്‍ സെക്രട്ടറി, ഇ.കെ ബാലന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.**
**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81122/allow-four-installments-of-amnesty-relief-immediately-ksspa)