---
title: "അധ്യാപകന് സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വാസ്ത വിരുദ്ധമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. "
english_title: "Suspension of Teacher; TP Ramakrishnan MLA said that the Congress campaign is against Vasta."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81129/suspension-of-teacher-tp-ramakrishnan-mla-said-that-the-congress-campaign-is-against-vasta"
published_at: "2022-11-19T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379035389c19_OBIT_CARD_JPG.JPG"
keywords: []
---

# അധ്യാപകന് സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വാസ്ത വിരുദ്ധമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഏഎല്‍പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പന്റ് ചെയ്ത വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വാസ്ത വിരുദ്ധമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഏഎല്‍പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പന്റ് ചെയ്ത വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വാസ്ത വിരുദ്ധമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു.

നൊച്ചാട് ആകെ കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും ഒരു അദ്ധ്യാപകന്‍ നടത്തിയ കൊലവിളിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സ്വന്തം വിദ്യാലയത്തിന്റെ സമീപത്ത് വെച്ച് താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അക്രമിക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നത് ഒരു അദ്ധ്യാപകന് ചേര്‍ന്നതല്ലന്നും ഇയാള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളും മറ്റുള്ളവരും വിദ്യാഭ്യാസമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും പരാതി നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഇപ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഇതിന്റെ പേരില്‍ അയാള്‍ക്കെതിരെ പേരാമ്പ്ര പോലീസ് ക്രിമനല്‍ കേസെടുത്തിട്ടുണ്ട്.

ഇതിനെതിരെയാണ് പരാതി നല്‍കിയത്. പേരാമ്പ്ര മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. കൂടുതല്‍ വോട്ടുനേടി വലിയ ഭൂരിപക്ഷത്തിനാണ് പേരാമ്പ്രയില്‍ നിന്ന് എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിന് മുമ്പും യു.ഡി.എഫ്. അഴിമതി ആരോപിച്ച് സമരം നടത്തിയെങ്കിലം ജനങ്ങള്‍ അതെല്ലാം തള്ളികളഞ്ഞുവെന്ന് വോട്ടിംഗില്‍ കണ്ടു. സി.പി.എമ്മില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടയാളാണ് അജീഷ്. നൊച്ചാടുണ്ടായ പ്രശ്നത്തിനിടെ വീടുകളില്‍ കയറുമെന്നും നൊച്ചാട് കത്തിക്കുമെന്നും അജീഷ് പറഞ്ഞത് വീഡിയോ തെളിവാണ്.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകന്‍ അങ്ങനെ പറയാന്‍ പാടില്ല. ഇതിന് ശേഷം നൊച്ചാട് മേഖലയില്‍ സി.പി.എം. ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കയതെന്നും പരാതിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും എം.എല്‍.എ. പറഞ്ഞു.

എല്‍.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ എ.കെ.ചന്ദ്രന്‍, സി.പി.എം. ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ്, എസ്.കെ.സജീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81129/suspension-of-teacher-tp-ramakrishnan-mla-said-that-the-congress-campaign-is-against-vasta)