---
title: "ആവളയില്‍ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പയിന്‍ നടത്തി കനറാ ബാങ്ക് "
english_title: "Canara Bank conducted account opening campaign in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81259/canara-bank-conducted-account-opening-campaign-in-avala"
published_at: "2022-11-20T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b28ade131e_canara.jpg"
keywords: []
---

# ആവളയില്‍ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പയിന്‍ നടത്തി കനറാ ബാങ്ക് 

> **Lead Summary:** **ആവള: **കനറാ ബാങ്കിന്റെ 116 ാം സ്ഥാപന ദിനത്തോടനുബന്ധിച് ആവളയില്‍ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പയിന്‍ നടത്തി. തൊഴിലുറപ്പ് മേഖലയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ അക്കൗണ്ട് എന്ന ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക നാഷണലൈസ്ഡ് ബാങ്ക് ആയ കാനറാ ബാങ്ക് ക്യാമ്പയിന്‍ ആരംഭിച്ചത്.

## Article Content

**ആവള: **കനറാ ബാങ്കിന്റെ 116 ാം സ്ഥാപന ദിനത്തോടനുബന്ധിച് ആവളയില്‍ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പയിന്‍ നടത്തി. തൊഴിലുറപ്പ് മേഖലയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ അക്കൗണ്ട് എന്ന ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക നാഷണലൈസ്ഡ് ബാങ്ക് ആയ കാനറാ ബാങ്ക് ക്യാമ്പയിന്‍ ആരംഭിച്ചത്.

പൊതുജനങ്ങള്‍ക്ക് ബാങ്കുകളില്‍ പോവാതെ അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിനായി പഞ്ചായത്തിലെ ഗ്രാമീണ മേഖലകളില്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത് നടത്തിയ ക്യാമ്പില്‍ നൂറോളം പേര്‍ പുതുതായി അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞു. രണ്ടാം ഘട്ടമായാണ് ആവളയില്‍ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പയിന്‍ നടത്തിയത്.

ക്യാമ്പയിന് ബ്രാഞ്ച് മാനേജര്‍ എം.എസ് വിപിന്‍, അസിസ്റ്റന്റ് മാനേജര്‍ വി.എസ്. സൂരജ്, എം.എം. അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81259/canara-bank-conducted-account-opening-campaign-in-avala)