---
title: "സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Organized free eye check-up cataract diagnosis camp perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81309/organized-free-eye-check-up-cataract-diagnosis-camp-perambra"
published_at: "2022-11-21T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b0badc213c_1thimiram.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചിരുതകുന്നില്‍ സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചിരുതകുന്നിലെ തരംഗം ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ചിരുതകുന്നില്‍ സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചിരുതകുന്നിലെ തരംഗം ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡിലെ വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടര്‍ നന്ദിനിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ചിരുതകുന്ന് പ്രദേശത്തെ നൂറോളം പേര്‍ക്ക് നേത്രപരിശോധന നടത്തി.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആധുനിക രീതിയിലുള്ള താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിക്കുവാനുള്ള അവസരം ഹോസ്പിറ്റല്‍ നല്‍കുന്നുണ്ട്.

കൂടാതെ ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (KASP, RSBY) ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത് നിരവധിപേര്‍ക്ക് സഹായകരമായി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച് ജനശ്രദ്ധപിടിച്ചുപറ്റിയ ചിരുതകുന്നിലെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81309/organized-free-eye-check-up-cataract-diagnosis-camp-perambra)