---
title: "സൗജന്യ ആയുര്‍വേദ കളരിമര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free Ayurvedic Kalarimarma treatment camp perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81319/organized-free-ayurvedic-kalarimarma-treatment-camp-perambra"
published_at: "2022-11-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b175feac60_1kalari.jpg"
keywords: []
---

# സൗജന്യ ആയുര്‍വേദ കളരിമര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **സൗജന്യ ആയുര്‍വേദ കളരിമര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **സൗജന്യ ആയുര്‍വേദ കളരിമര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പതിനാലാം വാര്‍ഡ് വികസന സമിതിയുടെയും, വടകര പുതുപ്പണം കടത്തനാട് ചന്ദ്രന്‍ ഗുരുക്കള്‍ ആയുര്‍വേദ മര്‍മ്മചികിത്സാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് സൗജന്യ ആയുര്‍വേദ കളരിമര്‍മ്മ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ദയ പാലിയേറ്റീവ് സെന്ററില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഗുരുക്കള്‍ ക്യാമ്പ് വിശദീകരണം നടത്തി. കെ.കെ.രാജീവന്‍, സാജു മാസ്റ്റേഴ്‌സ്, ദയ സെക്രട്ടറി മജീദ്, രവീന്ദ്രന്‍ കുഞ്ഞികേളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

നൂറ്റി അമ്പതോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോ.ജഗ്നു രാജ്, ഡോ: വിജിഷ, ഡോ: തീര്‍ത്ഥ, ഡോ: കൃഷ്ണപ്രിയ, ഡോ: യാനിഷ് എന്നിവര്‍ രോഗികളെ പരിശോധിച്ചു. 

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഡിഎസ്‌ ജലജ വാരിയത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81319/organized-free-ayurvedic-kalarimarma-treatment-camp-perambra)