കൂത്താളി : കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ഉത്സവം ജനുവരി 17 മുതൽ 23 വരെ ആഘോഷിക്കും.
ഉത്സവാഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ചെയർമാൻ മോഹനകൃഷ്ണൻ, സി.പി. പ്രകാശൻ, എൻ.കെ. ബാലകൃഷ്ണൻ, എം. മോളി എന്നിവർ സംസാരിച്ചു.
ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി വി.വി. ജിനീഷ് (ചെയർമാൻ), നൗജിത്ത് (വൈസ് ചെയർമാൻ), കെ.എം. ഉണ്ണികൃഷ്ണൻ (ജന.കൺവീനർ), സി. ദീപ (ജോ. കൺവീനർ), വിജയകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
Kammoth Maha Vishnu Temple Festival from 17th to 23rd January