---
title: "ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ് "
english_title: "Puravoor Shakha Youth League prepared a visual feast on the big screen perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81359/puravoor-shakha-youth-league-prepared-a-visual-feast-on-the-big-screen-perambra"
published_at: "2022-11-21T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b33ae2192f_1FOOD_BOLL.jpg"
keywords: []
---

# ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ് 

> **Lead Summary:** ** പേരാമ്പ്ര : **ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ്. ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ് പുറവൂര്‍ ശാഖ.

## Article Content

** പേരാമ്പ്ര : **ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ്. ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ് പുറവൂര്‍ ശാഖ.

മുഴുവന്‍ മത്സരങ്ങളും സൗജന്യമായി കാണാനുള്ള അവസരമാണ് ശാഖാ യൂത്ത് ലീഗ് ഒരുക്കുന്നത്. ഇതിന് വേണ്ടി സ്വന്തമായി LCD പ്രൊജക്ടര്‍ വാങ്ങി. ലോക കപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രൊജക്ടര്‍ ഉപയോഗപെടുത്തും.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മൂസ കോത്തമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. പുറവൂര്‍ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് അമീര്‍ എ.വി. അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

കൊടുമയില്‍ ഇബ്രാഹിം, എം.ഇ. മുഹമ്മദ് ഇസ്മായില്‍, ഇ. അബൂബക്കര്‍ ഹാജി, പി.എം. മൊയ്തു, എം. അലി, ഉബൈദ് പുത്തലത്ത്, സുബൈര്‍ നാഗത്ത്, എ.ടി. മുഹമ്മദ് മിഖ്ദാദ്, പി.എം. റാഷിദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ലത്തീഫ് എടക്കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. സുബൈര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81359/puravoor-shakha-youth-league-prepared-a-visual-feast-on-the-big-screen-perambra)