---
title: "ഫിഫ വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ മാച്ച് ബോള്‍ ഇനി പേരാമ്പ്ര എന്‍.ഐ.എം.എല്‍.പിയിലും "
english_title: "The official match ball of the FIFA World Cup is now in Perambra NIMLP."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81417/the-official-match-ball-of-the-fifa-world-cup-is-now-in-perambra-nimlp"
published_at: "2022-11-21T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b881a35d6a_OBIT_CARD_JPG.JPG"
keywords: []
---

# ഫിഫ വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ മാച്ച് ബോള്‍ ഇനി പേരാമ്പ്ര എന്‍.ഐ.എം.എല്‍.പിയിലും 

> **Lead Summary:** ** പേരാമ്പ്ര: **ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വിതറിക്കൊണ്ട് പേരാമ്പ്രഎന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ ലോകകപ്പ് ഒഫീഷ്യല്‍ മാച്ച് ബോള്‍ പരിചയപ്പെടലും, അത് ഉപയോഗിച്ച് നടന്ന ഷൂട്ടൗട്ട് മത്സരവും കുട്ടികള്‍ക്ക് നവ്യാനുഭവമായി.

## Article Content

** പേരാമ്പ്ര: **ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വിതറിക്കൊണ്ട് പേരാമ്പ്രഎന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ ലോകകപ്പ് ഒഫീഷ്യല്‍ മാച്ച് ബോള്‍ പരിചയപ്പെടലും, അത് ഉപയോഗിച്ച് നടന്ന ഷൂട്ടൗട്ട് മത്സരവും കുട്ടികള്‍ക്ക് നവ്യാനുഭവമായി.

ആവേശഭരിതമായ ഷൂട്ടൗട്ട് ഹെഡ്മിസ്ട്രസ് ഇ.ആയിഷ ഷൂട്ടൗട്ട് നടത്തി ഉദ്ഘാടനം ചെയ്തു. കെ.കെ മുഹമ്മദ് ഷാഫി, കെ.പി മുഹമ്മദ് റാഫി, ഇ.ടി മുബീന, എന്‍.പി അബ്ദുല്‍ കബീര്‍, ഇ.കെ മുഫീദ, വി.പി ജസീല്‍, സി.വി ഷീജ, നസീറ, ഷഹന, ഇ.പി അബ്ദുല്‍ ലത്തീഫ്, പ്രജില, റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

നഹിയാന്‍ മുഹമ്മദ്, ഫാത്തിമ ഗുല്‍ ഇസാര്‍, ഇന്‍ഷ മറിയം, മുഹമ്മദ് മിഥിലാജ്, മുഹമ്മദ് അമന്‍, മുഹമ്മദ് സിദാന്‍, സമ ഫാത്തിമ എന്നിവര്‍ ഷൂട്ടൗട്ടില്‍ വിജയികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81417/the-official-match-ball-of-the-fifa-world-cup-is-now-in-perambra-nimlp)