---
title: "വിലകയറ്റം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; എസ്.പി കുഞ്ഞമ്മത് "
english_title: "Even when price hikes break the backs of the poor, the government spends lavishly; SP Kunjammat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81421/even-when-price-hikes-break-the-backs-of-the-poor-the-government-spends-lavishly-sp-kunjammat"
published_at: "2022-11-21T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b8d6aa75d1_OBIT_CARD_JPG.JPG"
keywords: []
---

# വിലകയറ്റം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; എസ്.പി കുഞ്ഞമ്മത് 

> **Lead Summary:** **അരിക്കുളം: **നിത്യോപയോഗസാധനങ്ങളുടെ വില വാണം പോലെ കുത്തിച്ചുയരുമ്പോഴും സര്‍ക്കാര്‍ നിസംഗത പാലിക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയും മറ്റുമായി ധൂത്തടിക്കുകയുമാണെന്ന് ജില്ലാ മുസ്ലിംലീഗ് വൈസ് എസ്.പി. കുഞ്ഞമ്മത്.

## Article Content

**അരിക്കുളം: **നിത്യോപയോഗസാധനങ്ങളുടെ വില വാണം പോലെ കുത്തിച്ചുയരുമ്പോഴും സര്‍ക്കാര്‍ നിസംഗത പാലിക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയും മറ്റുമായി ധൂത്തടിക്കുകയുമാണെന്ന് ജില്ലാ മുസ്ലിംലീഗ് വൈസ് എസ്.പി. കുഞ്ഞമ്മത്.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷനായി. വി.വി.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

സുഹൈല്‍ അരിക്കുളം, കെ.എം.അബ്ദുസ്സലാം, കെ.എം.മുഹമ്മദ്, അമ്മത് പൊയിലങ്ങല്‍, പി.പി.അബ്ദുള്ള, സകരിയ്യമാവട്ട്, എന്‍.കെ. അഷ്‌റഫ്, എന്‍.എം അസീസ്, വി.പി.കെ. ലത്വീഫ് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ വടക്കയില്‍ സ്വാഗതവും എം.കുഞ്ഞായന്‍ കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81421/even-when-price-hikes-break-the-backs-of-the-poor-the-government-spends-lavishly-sp-kunjammat)