---
title: "വേള്‍ഡ് കപ്പ് ഫുട്‌ബോള്‍; ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ് "
english_title: "World Cup Soccer; Puravoor Shakha Youth League prepared a visual treat on the big screen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81429/world-cup-soccer-puravoor-shakha-youth-league-prepared-a-visual-treat-on-the-big-screen"
published_at: "2022-11-21T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b95d69d268_OBIT_CARD_JPG.JPG"
keywords: []
---

# വേള്‍ഡ് കപ്പ് ഫുട്‌ബോള്‍; ബിഗ് സ്‌ക്രീനില്‍ ദൃശ്യ വിരുന്നൊരുക്കി പുറവൂര്‍ ശാഖാ യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ് പുറവൂര്‍ ശാഖ. മുഴുവന്‍ മത്സരങ്ങളും സൗജന്യമായി കാണാനുള്ള അവസരമാണ് ശാഖാ യൂത്ത് ലീഗ് ഒരുക്കുന്നത്.

## Article Content

**പേരാമ്പ്ര: **ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ് പുറവൂര്‍ ശാഖ. മുഴുവന്‍ മത്സരങ്ങളും സൗജന്യമായി കാണാനുള്ള അവസരമാണ് ശാഖാ യൂത്ത് ലീഗ് ഒരുക്കുന്നത്.

ഇതിന് വേണ്ടി സ്വന്തമായി LCD പ്രൊജക്ടര്‍ വാങ്ങി. ലോക കപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രൊജക്ടര്‍ ഉപയോഗപെടുത്തും.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സെക്രട്ടറി മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. പുറവൂര്‍ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് എ.വി അമീര്‍ അധ്യക്ഷനായി. സെക്രട്ടറി ലത്തീഫ് എടക്കോട്ട് സ്വാഗതം പറഞ്ഞു.

നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കൊടുമയില്‍ ഇബ്രാഹിം, എം.ഇ മുഹമ്മദ് ഇസ്മായില്‍, ഇ അബൂബക്കര്‍ ഹാജി, പി.എം മൊയ്തു, എം അലി, ഉബൈദ് പുത്തലത്ത്, സുബൈര്‍ നാഗത്ത്, എ.ടി മുഹമ്മദ് മിഖ്ദാദ്, പി.എം റാഷിദ് എന്നിവര്‍ സംസാരിച്ചു. ഇ സുബൈര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81429/world-cup-soccer-puravoor-shakha-youth-league-prepared-a-visual-treat-on-the-big-screen)