---
title: "അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റുന്നു; പ്രതിഷേധവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് "
english_title: "The kitchen budget goes awry; Perampra Panchayat Muslim League with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81475/the-kitchen-budget-goes-awry-perampra-panchayat-muslim-league-with-protest"
published_at: "2022-11-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c643651ec9_1sayahnam.JPG"
keywords: []
---

# അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റുന്നു; പ്രതിഷേധവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ്.

## Article Content

**പേരാമ്പ്ര:** അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ്.

അവശ്യവസ്തുക്കളുടെ രൂക്ഷമായ വിലക്കയറ്റത്തില്‍ നിസംഗത പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

ടി.ടി. ഇസ്മായില്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു.

കെ.പി. റസാഖ്, സി.പി. ഹമീദ്, ആര്‍.കെ. മുഹമ്മദ്, പി.വി. നജീര്‍, യൂസുഫ് വല്ലാറ്റ, വി. ആലിഹസന്‍, എടത്തും കര ഇബ്രാഹി, കെ.സി. മുഹമ്മദ്, സഈദ് അയനിക്കല്‍, എന്‍.കെ. അസ്സയിനാര്‍, പി. സൂപ്പി, വട്ടക്കണ്ടി മജീദ്, സി. സൂപ്പി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81475/the-kitchen-budget-goes-awry-perampra-panchayat-muslim-league-with-protest)