---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ടും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു"
english_title: "A football shootout and a felicitation ceremony were organized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81562/a-football-shootout-and-a-felicitation-ceremony-were-organized-perambra"
published_at: "2022-11-22T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ce4bb47c20_1vvvvvvvvvvvvv.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ടും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂള്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഷൂട്ടൗട്ട് മത്സരവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂള്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഷൂട്ടൗട്ട് മത്സരവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു.

സീനിയര്‍ സിറ്റിസണ്‍ കായികതാരം മാര്യാങ്കണ്ടി പത്മനാഭന്‍ നായര്‍ ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു. കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ്‌സ് മാസ്റ്റേഴ്‌സ് അറ്റ്‌ലറ്റിക് മീറ്റില്‍ ഹൈജംബ്, ലോങ്ങ് ജംബ് മത്സരങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സീനിയര്‍ സിറ്റിസണ്‍ താരം മാര്യാങ്കണ്ടി പത്മനാഭന്‍ നായരെ ചടങ്ങില്‍ വെച്ച് എ.കെ സുബൈദ പൊന്നാട അണിയിച്ച് ആദരിച്ചു.

സലിം മിലാസ്, കെ. ഷീബ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81562/a-football-shootout-and-a-felicitation-ceremony-were-organized-perambra)