---
title: "താലൂക്ക് ആശുപത്രി ശുചീകരിച്ച് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഹരിത സേനാംഗങ്ങള്‍ "
english_title: "Green forces in Perampra block area cleaning Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81577/green-forces-in-perampra-block-area-cleaning-taluk-hospital"
published_at: "2022-11-22T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cf88443d30_OBIT_CARD_JPG.JPG"
keywords: []
---

# താലൂക്ക് ആശുപത്രി ശുചീകരിച്ച് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഹരിത സേനാംഗങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര: **'വിട പറയാം ലഹരിയോട് അണിചേരാം സാമൂഹ്യ ശുചിത്വത്തോട് ' എന്ന മുദ്രാവാക്യമുയര്‍തി നവംബര്‍ 25ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന ഹരിത സംഗമത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഹരിത സേനാംഗങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **'വിട പറയാം ലഹരിയോട് അണിചേരാം സാമൂഹ്യ ശുചിത്വത്തോട് ' എന്ന മുദ്രാവാക്യമുയര്‍തി നവംബര്‍ 25ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന ഹരിത സംഗമത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഹരിത സേനാംഗങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.

130 ഹരിത സേനാംഗങ്ങള്‍ പങ്കെടുത്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷനായി.

ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.പി ഷൈനി സ്വാഗതം പറഞ്ഞു. ഡോ. കെ ഗോപാലകൃഷ്ണന്‍, കൂത്താളി പഞ്ചായത്തംഗം കെ.പി സജീഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.വി. മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ശുചീകരണ പ്രവര്‍തനങ്ങള്‍ക്ക് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കൊപ്പം ഹെഡ് നഴ്സ്സ്‌ലിസമ്മ അബ്രഹാം, പി.ആര്‍. ഒ എന്‍.കെ സിനില, എച്ച്‌ഐമാരായ അസ്സീസ്സ് , ശരത് എന്നിവരും നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81577/green-forces-in-perampra-block-area-cleaning-taluk-hospital)