---
title: "അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ മികച്ച അധ്യാപക അവാര്‍ഡ് നസീര്‍ നൊച്ചാടിന് "
english_title: "All India Awardee Teachers Federation Best Teacher Award to Naseer Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81581/all-india-awardee-teachers-federation-best-teacher-award-to-naseer-nochad"
published_at: "2022-11-22T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cfeca802d6_OBIT_CARD_JPG.JPG"
keywords: []
---

# അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ മികച്ച അധ്യാപക അവാര്‍ഡ് നസീര്‍ നൊച്ചാടിന് 

> **Lead Summary:** ** പേരാമ്പ്ര: **അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്‍ മികച്ച അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംസ്ഥാന അധ്യാപക അവാര്‍ഡിന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നസീര്‍ നൊച്ചാട് അര്‍ഹനായി.

## Article Content

** പേരാമ്പ്ര: **അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്‍ മികച്ച അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംസ്ഥാന അധ്യാപക അവാര്‍ഡിന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നസീര്‍ നൊച്ചാട് അര്‍ഹനായി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കുട്ടികളുടെ ആദ്യത്തെ ഇന്റര്‍നെറ്റ് റേഡിയോയുടെ ചീഫ് എഡിറ്ററും സാഹിതി പബ്ലിക്കേഷന്‍ അക്കാദമിക് ഡയറക്ടറുമാണ് ഇദ്ദേഹം. മികച്ച അദ്ധ്യാപക പരിശീലകനും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81581/all-india-awardee-teachers-federation-best-teacher-award-to-naseer-nochad)