പേരാമ്പ്ര: സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു.
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ്.ജെ. അഹല്യ (14) ആണ് മരിച്ചത്.
കൂത്താളി രണ്ടേ ആര് കള്ള് ഷാപ്പിന് സമീപം ഇന്ന് കാലത്ത് 11.30 ഓടെയാണ് അപകടം.
കൂത്താളി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുയായിരുന്ന അഹല്യ സഞ്ചരിച്ചവാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴുത്തുകയായിരുന്നു.
പിന്നീട് റോഡില്‍ വീണ് ലോറിയുടെ ടയര്‍ ദേഹത്ത് കൂടെ കയറിയതാണെന്ന് കരുതുന്നു.
ഉടന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കെപിസിസി മുൻ സെക്രട്ടറി സത്യന് കടിയങ്ങാടിന്റെ മകളാണ്. മാതാവ് ജയ ലക്ഷ്മി. സഹോദരൻ ആദിത്യൻ (കോഴിക്കോട ഗുരുവായൂരപ്പൻ കോളെജ് വിദ്യാർത്ഥി).
ഇത് ഒരു അപകടമേഖലാണ്. നിരവധി വാഹനങ്ങള്‍ ഇതിന് മുന്‍പും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.
Student dies in car accident