---
title: "സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Safe food is the foundation of health; Organized awareness class perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81670/safe-food-is-the-foundation-of-health-organized-awareness-class-perambra"
published_at: "2022-11-23T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637df220bd055_1aharam.JPG"
keywords: []
---

# സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ മാതൃകാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ മാതൃകാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ വിമല്‍ കുമാര്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് മേളകള്‍, സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിക്കും.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭന വൈശാഖ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81670/safe-food-is-the-foundation-of-health-organized-awareness-class-perambra)