---
title: "എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 26 ന് "
english_title: "Interview for LIC Agent Vacancy on 26th November perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81689/interview-for-lic-agent-vacancy-on-26th-november-perambra"
published_at: "2022-11-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e07a95a182_1enter.jpg"
keywords: []
---

# എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 26 ന് 

> **Lead Summary:** **പേരാമ്പ്ര: **നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം ഇന്റര്‍വ്യൂ നവംബര്‍ 26 ന്. സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊതുപ്രവര്‍ത്തകര്‍ക്കുള്ള അനിഷേധ്യമായ പങ്കുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി Walk in Interview നടത്തുന്നു.

## Article Content

**പേരാമ്പ്ര: **നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം ഇന്റര്‍വ്യൂ നവംബര്‍ 26 ന്. സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊതുപ്രവര്‍ത്തകര്‍ക്കുള്ള അനിഷേധ്യമായ പങ്കുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി Walk in Interview നടത്തുന്നു.

സ്വന്തമായി നിശ്ചയിക്കാവുന്ന വരുമാനം, സ്വയം തീരുമാനിക്കാവുന്ന പ്രവര്‍ത്തന സമയക്രമം എന്നിവ ഈ ജോലിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പേരാമ്പ്ര ചെമ്പ്ര റോഡ് സംഗം തീയേറ്ററിനു എതിര്‍വശം ഉള്ള ഓഫീസില്‍ വെച്ച് നവംബര്‍ 26 ന് ശനിയാഴ്ച 10.30 മുതല്‍ ഇന്റര്‍വ്യൂ നടക്കുന്നതാണ്.

18 -35 വയസ്സിന് ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, എസ്എസ്എല്‍സി ഫ്രണ്ട് പേജ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു വരേണ്ടതാണ്.

റിട്ടയേര്‍ഡ് ആയവര്‍, വിദേശ ജീവിതം കഴിഞ്ഞെത്തിയവര്‍, വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഈ ജോലി ലഭിച്ചാല്‍ ആകര്‍ഷകമായ വരുമാനത്തിന്റെ പുറമെ Gratuity ലഭിക്കുമെന്നതാണ്. ഇന്റര്‍വ്യൂവിന്റെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021 ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81689/interview-for-lic-agent-vacancy-on-26th-november-perambra)