---
title: "പാഠ്യപദ്ധതി പരിഷ്‌കരണം; ജനകീയ ചര്‍ച്ചയുമായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് "
english_title: "curriculum reform; Nochad gram panchayat with public discussion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81718/curriculum-reform-nochad-gram-panchayat-with-public-discussion"
published_at: "2022-11-23T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e450e9d0e8_OBIT_CARD_JPG.JPG"
keywords: []
---

# പാഠ്യപദ്ധതി പരിഷ്‌കരണം; ജനകീയ ചര്‍ച്ചയുമായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി. ബിപിസി നിത വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തിന് കീഴിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍, രാഷ്ട്രീപാര്‍ട്ടി പ്രവര്‍ത്തകര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ 26 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാശങ്കര്‍, പിഇസി കണ്‍വീനര്‍ വി.കെ ബാബു എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81718/curriculum-reform-nochad-gram-panchayat-with-public-discussion)