---
title: "കലക്‌ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കും "
english_title: "The Collectorate March and the Kanjivepp strike will be successful"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81722/the-collectorate-march-and-the-kanjivepp-strike-will-be-successful"
published_at: "2022-11-23T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e4afa68cae_OBIT_CARD_JPG.JPG"
keywords: []
---

# കലക്‌ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കും 

> **Lead Summary:** **പേരാമ്പ്ര: **എസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കുന്നതിന് വേണ്ടി ഈ മാസം 28 മുതല്‍ 30 വരെ എസ്ടിയു സംസ്ഥാന സെക്രട്ടറി യു.പോക്കര്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ 30ന് പേരാമ്പ്രയില്‍ എത്തിച്ചേരുകയാണ്.

## Article Content

**പേരാമ്പ്ര: **എസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കുന്നതിന് വേണ്ടി ഈ മാസം 28 മുതല്‍ 30 വരെ എസ്ടിയു സംസ്ഥാന സെക്രട്ടറി യു.പോക്കര്‍ നയിക്കുന്ന വാഹന പ്രചരണ ജാഥ 30ന് പേരാമ്പ്രയില്‍ എത്തിച്ചേരുകയാണ്.

ഉച്ചയ്ക്ക് 3 മണിക്ക് നല്‍കുന്ന സ്വീകരണം വന്‍ വിജയമാക്കുവാന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും കുതിക്കുന്ന വില കിതക്കുന്ന ജനത എന്ന പ്രമേയത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് ജന. സെക്രട്ടറി കെ.പി.റസാഖ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.സി. കുട്യാലി അധ്യക്ഷനായി.

പി.കെ റഹീം, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം, സി മൊയ്തു, ചന്ദ്രന്‍ കല്ലൂര്‍, കെ.ടി.കുഞ്ഞമ്മത്, ഇബ്രാഹിം കല്ലൂര്‍, കെ.ആര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81722/the-collectorate-march-and-the-kanjivepp-strike-will-be-successful)