---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂനിറ്റ് സമ്മേളനം "
english_title: "Perampra North Unit Conference of Kerala State Traders and Industrialists Samiti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81872/perampra-north-unit-conference-of-kerala-state-traders-and-industrialists-samiti"
published_at: "2022-11-24T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f967e1c877_OBIT_CARD_JPG.JPG"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂനിറ്റ് സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂനിറ്റ് സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടി.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് യൂനിറ്റ് സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടി.

ജനപക്ഷവും സാമൂഹിക പ്രതിബദ്ധതയുമുള്ള സംഘടനയെന്ന നിലയില്‍ വ്യാപാര സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ് വ്യാപാരി സമൂഹം. നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഴുവന്‍ സമിതി മെമ്പര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനം സമിതി സംസ്ഥാന ജോ. സെക്രട്ടറി സി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമിതി ജില്ലാ ജോ. സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഗഫൂര്‍ രാജധാനി, ജില്ലാ കമ്മറ്റി അംഗം രാമചന്ദ്രന്‍ ഗുഡ്വില്‍ എന്നിവര്‍ പങ്കെടുക്കും. യൂണിറ്റ് പ്രസിഡന്റ് വി.കെ. ഭാസ്‌ക്കരന്‍, ബി.എം. മുഹമ്മദ്, കെ.കെ. ഷാജി, ബാദുഷ മുസ്തഫ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81872/perampra-north-unit-conference-of-kerala-state-traders-and-industrialists-samiti)