---
title: "ജീവതാളം ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു "
english_title: "Jivatalam block head workshop organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81874/jivatalam-block-head-workshop-organized"
published_at: "2022-11-24T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f9cb213bed_OBIT_CARD_JPG.JPG"
keywords: []
---

# ജീവതാളം ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി നടക്കുന്ന ജീവതാളംപദ്ധതിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തി.

## Article Content

**പേരാമ്പ്ര: **സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി നടക്കുന്ന ജീവതാളംപദ്ധതിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘടനം ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷനായി.

റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള കൈപുസ്തകത്തിന്റെ പ്രകാശനം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഗോപാലകൃഷ്ണന് നല്‍കി കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഗോപാലകൃഷ്ണന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ രതീബായ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചങ്ങാരോത്ത് കുടുംബ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ് ഇ.വി ജീവിത ശൈലീ രോഗത്തെ കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെജെ ജോസ് ജീവതാളം പദ്ധതിയെക്കുറിച്ചും ക്ലാസ്സെടുത്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശരത്കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81874/jivatalam-block-head-workshop-organized)