---
title: "പുതിയപ്പുറം അപകടവളവിന് സമീപത്തെ ഇലക്ട്രീക്ക് പോസ്റ്റ് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "The Youth Congress wants to change the electric post near the danger zone in Puthiyapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81880/the-youth-congress-wants-to-change-the-electric-post-near-the-danger-zone-in-puthiyapuram"
published_at: "2022-11-24T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637fa0f487553_OBIT_CARD_JPG.JPG"
keywords: []
---

# പുതിയപ്പുറം അപകടവളവിന് സമീപത്തെ ഇലക്ട്രീക്ക് പോസ്റ്റ് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **നടുവണ്ണൂര്‍:** സംസ്ഥാന പാതയിലെ അഞ്ചോളം ജീവന്‍ പൊലിഞ്ഞ പുതിയപ്പുറം അപകട വളവിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ട് നടുവണ്ണൂര്‍ കെ.എസ്സ്.ഇ.ബി സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എഞ്ചീനീയര്‍ അശ്വിന് യൂത്ത് കോണ്‍ഗ്രസ്സ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

## Article Content

**നടുവണ്ണൂര്‍:** സംസ്ഥാന പാതയിലെ അഞ്ചോളം ജീവന്‍ പൊലിഞ്ഞ പുതിയപ്പുറം അപകട വളവിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ട് നടുവണ്ണൂര്‍ കെ.എസ്സ്.ഇ.ബി സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എഞ്ചീനീയര്‍ അശ്വിന് യൂത്ത് കോണ്‍ഗ്രസ്സ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

മണ്ഡലം പ്രസിഡണ്ട് എസ്സ്.ആര്‍ അനൂപാണ് പരാതി നല്‍കിയത്. ബാലുശ്ശേരി നിയോജക മണ്ഡലം കെ.എസ്സ്.യു പ്രസിഡണ്ട് ഫായിസ് നടുവണ്ണൂരും കൂടെ ഉണ്ടായിരുന്നു.

പെരവച്ചേരി റോഡില്‍ നിന്ന് പുതിയപ്പുറം സംസ്ഥാന പാതയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ ഈ പോസ്റ്റ് ഇവിടെ സ്ഥിതി ചെയ്യുന്നത് കാരണം പ്രയാസമാണ്.

കൂടാതെ ഇവിടെ നിരന്തരമായി അപകടം നടക്കുന്നത് കാരണം ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിയാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും എന്നും പരാതിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81880/the-youth-congress-wants-to-change-the-electric-post-near-the-danger-zone-in-puthiyapuram)