---
title: "പേരാമ്പ്രയില്‍ ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു "
english_title: "Block head Harita Karma Sena organized a meeting perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81922/block-head-harita-karma-sena-organized-a-meeting-perambra"
published_at: "2022-11-25T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63805cbb87bf7_1tppppppppppppppp.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ജില്ലാ ശുചിത്വ മിഷന്‍ കോഴിക്കോട് ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ജില്ലാ ശുചിത്വ മിഷന്‍ കോഴിക്കോട് ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു.

മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനു വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് ശുചിത്വമിഷന്‍ രൂപീകരിച്ചിട്ടുള്ളത്.

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായുള്ള കേരളം ഉത്തരവാതിത്വ ബാധമുള്ള ജനതയുടെ പങ്കാളിത്വത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യ സംസ്‌ക്കരണ കര്‍മ്മ പദ്ധതിയുടെ ലക്ഷ്യം.

മാലിന്യവും ഒരു മഹാമാരിയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരള മിഷന്റെയും കുടുംബശ്രീയുടെയും ശുചിത്വ മിഷന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആദരിച്ചു.

റീജിയണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

എഡിസി ജില്ലാ കോ-ഓഡിനേറ്റര്‍ ശുചിത്വമിഷന്‍ കെ.എം. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ശുചിത്വമിഷന്‍ അസിസ്റ്റന്റ്  കോ-ഓഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍ ബ്ലോക്ക് തല റിപ്പോര്‍ട്ട് അവതരണം ക്രോഡീകരണവും ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ പി. രാജീവന്‍ വ്യക്തിത്വ വികസനം നേതൃത്വ പരിശീലനവും നടത്തി.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, പി.എന്‍. ശാരദ, സി.കെ. ശശി, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സജീവന്‍, ക്ഷേമകാര്യം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍ പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദന്‍ പി.ടി. അഷറഫ്, കെ. അജിത, കെ.കെ. ലിസി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിഇഒ ശരത്‌മോഹന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81922/block-head-harita-karma-sena-organized-a-meeting-perambra)