---
title: "കോടേരിച്ചാല്‍ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "A kodimara procession was organized to the Maha Vishnu temple at Dhagapalli in Koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81938/a-kodimara-procession-was-organized-to-the-maha-vishnu-temple-at-dhagapalli-in-koderichal"
published_at: "2022-11-25T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638069db16de3_1kodi.JPG"
keywords: []
---

# കോടേരിച്ചാല്‍ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **കോടേരിച്ചാല്‍ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **കോടേരിച്ചാല്‍ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര സംഘടിപ്പിച്ചു.

ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കായുള്ള കൊടിമരമാണ് ഭക്ത ജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചത്.

ക്ഷേത്രതന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും, മേല്‍ശാന്തി കേശവന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ കൊടിമരം ഏറ്റുവാങ്ങല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

ക്ഷേത്രം പ്രസിഡന്റ് എന്‍.പി. രാജന്‍, ഇ. സുരേഷ്, എടാണി ഗോപാലന്‍ നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81938/a-kodimara-procession-was-organized-to-the-maha-vishnu-temple-at-dhagapalli-in-koderichal)