---
title: "കൂട്ടാലിടയില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം "
english_title: "A gas cylinder caught fire in the gathering; A major disaster was avoided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81959/a-gas-cylinder-caught-fire-in-the-gathering-a-major-disaster-was-avoided"
published_at: "2022-11-25T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63807efd03630_2ggggggggggggg.JPG"
keywords: []
---

# കൂട്ടാലിടയില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം 

> **Lead Summary:** **കൂട്ടാലിട: **കൂട്ടാലിടയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.

## Article Content

**കൂട്ടാലിട: **കൂട്ടാലിടയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.

ഇന്ന് രാവിലെ 10 മണിയോടുകൂടി കൂട്ടാലിടയിലെ ഫ്രണ്ട്‌സ് ഹോട്ടലിലാണ് അപകടം നടന്നത്.

ഹോട്ടല്‍ ഉടമയായ ഗിരീഷ് പേരാമ്പ്രയിലെ അഗ്‌നി രക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കൃത്യസമയത്ത് തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പേരാമ്പ്രയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍, പി. പ്രദീപന്‍, വി.കെ. സിജീഷ്, ലതീഷ്, വിപിന്‍, വിനേഷ്, ഷിഹാദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്ത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81959/a-gas-cylinder-caught-fire-in-the-gathering-a-major-disaster-was-avoided)