---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിപാഠം പദ്ധതിക്ക് തുടക്കമായി "
english_title: "Agriculture lesson project started in Nochad Higher Secondary School perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81993/agriculture-lesson-project-started-in-nochad-higher-secondary-school-perambra"
published_at: "2022-11-25T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380b46477259_1kkkkkkkkkkkkkkk.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിപാഠം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിപാഠം പദ്ധതിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിപാഠം പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതിയുടെ ഉദ്ഘാടനം നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.

നടീല്‍ വസ്തുക്കളും വളവും ലഭ്യമാക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, പ്രധാനധ്യാപകന്‍ പി.പി. അബ്ദുറഹ്മാന്‍, ഡെപ്യൂട്ടി പ്രധാനധ്യാപിക എം. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സി. നസീറ, എ.പി. അസീസ്, കെ. ഷഹീര്‍, എ. അഹമ്മദ് റിയാസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.കെ. ഷോബിന്‍, ആര്‍. കാസിം, കെ. റസീന, ഇ.കെ. യൂസഫ്, നസീര്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81993/agriculture-lesson-project-started-in-nochad-higher-secondary-school-perambra)