---
title: "ഇനി കുട്ടികളും തരും കാലാവസ്ഥാ മുന്നറിയിപ്പ്; വെതര്‍ സ്റ്റേഷന്‍ ഒരുക്കി കായണ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "Now children will also give weather warnings; Kayanna Higher Secondary School set up a weather station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82002/now-children-will-also-give-weather-warnings-kayanna-higher-secondary-school-set-up-a-weather-station"
published_at: "2022-11-25T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380ce054a9bf_OBIT_CARD_JPG.JPG"
keywords: []
---

# ഇനി കുട്ടികളും തരും കാലാവസ്ഥാ മുന്നറിയിപ്പ്; വെതര്‍ സ്റ്റേഷന്‍ ഒരുക്കി കായണ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുടെ അളവുമെല്ലാം ഇനി കായണ്ണ ഗവ. ഹയര്‍സക്കണ്ടറി സ്‌കൂളില്‍ ചെന്നാല്‍ അറിയാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്‌കൂളില്‍ വെതര്‍ സ്റ്റേഷന്‍ ഒരുക്കിയത്.

## Article Content

**പേരാമ്പ്ര: **കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുടെ അളവുമെല്ലാം ഇനി കായണ്ണ ഗവ. ഹയര്‍സക്കണ്ടറി സ്‌കൂളില്‍ ചെന്നാല്‍ അറിയാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്‌കൂളില്‍ വെതര്‍ സ്റ്റേഷന്‍ ഒരുക്കിയത്.

ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നക്കുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും.

മഴയുടെ തോത് അളക്കുന്നതിനുള്ള 'മഴമാപിനി', അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള 'വെറ്റ് & ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍', കാറ്റിന്റെ ദിശ അറിയുന്നതിനായുളള 'വിന്‍ഡ് വെയ്ന്‍' കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന 'കപ്പ് കൗണ്ടര്‍ അനിമോമീറ്റര്‍' തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ കായണ്ണ സ്‌കൂളിലും സജ്ജീകരിച്ചു കഴിഞ്ഞു.

വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്.

സ്‌കൂളിന് സമീപത്തെ സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും. പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളില്‍ കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കാനും, കാലാവസ്ഥ മാറ്റങ്ങളും, വിവിധ കാലാവസ്ഥ അവസ്ഥകളും മനസിലാക്കാനും സാധിക്കും.

സ്‌കൂളിലെ ജോഗ്രഫി അധ്യാപകന്റെ നേതൃത്വത്തിലുള്ള പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വെതര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചടങ്ങില്‍ കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.കെ രജിത, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വൈസ് പ്രസിഡന്റ് ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ നാരായണന്‍, ബിന്‍ഷ, പഞ്ചായത്തംഗം ജയപ്രകാശ്, പേരാമ്പ്ര ബിപിസി വി.പി നിത, ബിപിസി ട്രെയിനര്‍ കെ സത്യന്‍, ഹെഡ്മാസ്റ്റര്‍ വി.കെ പ്രമോദ്, പ്രിന്‍സിപ്പള്‍ ഇ.കെ ഷാമിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82002/now-children-will-also-give-weather-warnings-kayanna-higher-secondary-school-set-up-a-weather-station)