---
title: "കടം മൂലമുള്ള കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവണം; കര്‍ഷക കോണ്‍ഗ്രസ്സ് "
english_title: "There should be government interventions in farmer suicide due to debt; Farmers Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82008/there-should-be-government-interventions-in-farmer-suicide-due-to-debt-farmers-congress"
published_at: "2022-11-25T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380d3ed1964c_OBIT_CARD_JPG.JPG"
keywords: []
---

# കടം മൂലമുള്ള കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവണം; കര്‍ഷക കോണ്‍ഗ്രസ്സ് 

> **Lead Summary:** **പേരാമ്പ്ര:** ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരുടെ കാര്യത്തില്‍ ബേങ്കുകള്‍ ഇടപെടുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥ പരിഗണിക്കണമെന്നും ഇത്തരം കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മജൂഷ്മാത്യുസ് പറഞ്ഞു.

## Article Content

**പേരാമ്പ്ര:** ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരുടെ കാര്യത്തില്‍ ബേങ്കുകള്‍ ഇടപെടുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥ പരിഗണിക്കണമെന്നും ഇത്തരം കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മജൂഷ്മാത്യുസ് പറഞ്ഞു.

അരിക്കുളം കാരയാട് ജപ്തി നോട്ടീസ് കൈപ്പറ്റി ആത്ഹത്യ ചെയ്ത താപ്പള്ളി കുനി വേലായുധന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാത്തത് കടുത്ത പ്രസി സന്ധിയിലാണ് കര്‍ഷകരെ എത്തിച്ചത്.

റിക്കവറി നടപടിക്ക് വരുന്നവര്‍ ബ്ലേഡ് പലിശക്കാരെ പോലെ പെരുമാറരുത്. അവസ്ഥ മനസ്സിലാക്കി കൗണ്‍സിംലിഗ് നല്‍കണം. ആക്‌സിഡന്റില്‍ പെട്ട മകനെ ചികില്‍സിക്കാന്‍ ഏക വരുമാന മാര്‍ഗ്ഗമായ പശുക്കളെ വിറ്റ സമയത്താണ് ബേങ്കിന്റെ ജപ്തി നടപടിയും ഉണ്ടായത്.

ഇതെല്ലാം കൂടി മാനസിക സമ്മര്‍ദ്ധത്തിലായ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബത്തിന് വേണ്ട നിയമസഹായം കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി നല്‍കുമെന്നും അദ്‌ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ശ്രിധരന്‍ കണ്ണമ്പത്ത്, സി രാമദാസ്, ശശി ഊട്ടേരി, കെ അഷ്‌റഫ്, കെ.കെ ബാലന്‍, സുമേശ്, സുധര്‍മ്മന്‍ എന്നിവരും അദ്‌ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82008/there-should-be-government-interventions-in-farmer-suicide-due-to-debt-farmers-congress)