---
title: "കറുത്തകുളങ്ങര അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം "
english_title: "Thalapoli Mahotsavam at Kartukulangara Ayyappa Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82015/thalapoli-mahotsavam-at-kartukulangara-ayyappa-temple"
published_at: "2022-11-25T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380e3229aa78_OBIT_CARD_JPG.JPG"
keywords: []
---

# കറുത്തകുളങ്ങര അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 

> **Lead Summary:** **പേരാമ്പ്ര:** കറുത്തകുളങ്ങര അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തിയ്യതികളില്‍ നടക്കും. ക്ഷേത്രകള്‍ക്ക് പുറമെ അന്നദാനം, നാടന്‍ പാട്ട്, മെഗാ ഷോ , താലപ്പൊലി, എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും.

## Article Content

**പേരാമ്പ്ര:** കറുത്തകുളങ്ങര അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തിയ്യതികളില്‍ നടക്കും. ക്ഷേത്രകള്‍ക്ക് പുറമെ അന്നദാനം, നാടന്‍ പാട്ട്, മെഗാ ഷോ , താലപ്പൊലി, എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും.

ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: ചെയര്‍മാന്‍: പി.പി ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ.എം രാജീവന്‍, ജനറല്‍ കണ്‍വീനര്‍ സത്യന്‍ കല്ലൂര്, ജോയിന്റ് കണ്‍വീനര്‍ സി രാജീവന്‍, ട്രഷറര്‍ പി.പി രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ ശിവ വൈഷ്ണവിനെ ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. യോഗത്തില്‍ പി.കെ ശ്രീധരപ്പ്, വിനോദന്‍ കല്ലൂര്, എം സദാനന്ദന്‍, സി പ്രമോദ്, ഇ.എം വിജയന്‍, ഇ.പി ബാബു, കെ.വി ശ്രീജിത്ത്, കെ.വി സുധീഷ് , ഗോപിനാഥന്‍ കറുത്ത കുളങ്ങര, വി.കെ സുനീഷ്, സി.പി അനില്‍, സി ബബിത്ത്, സി സനല്‍, ചന്ദ്രന്‍ പൂങ്കാവനം, വി.എം സുധീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82015/thalapoli-mahotsavam-at-kartukulangara-ayyappa-temple)