---
title: "കൂത്തുപറമ്പ് രക്തസാക്ഷി ദിനം; അനുസ്മരണ റാലി സംഘടിപ്പിച്ചു"
english_title: "Koothuparam Martyrs Day; A memorial rally was organized naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82052/koothuparam-martyrs-day-a-memorial-rally-was-organized-naduvannur"
published_at: "2022-11-26T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381a71d04947_1anusk.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി ദിനം; അനുസ്മരണ റാലി സംഘടിപ്പിച്ചു

> **Lead Summary:**  **നടുവണ്ണൂര്‍: **കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ റാലി സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

## Article Content

 **നടുവണ്ണൂര്‍: **കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ റാലി സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച യുവജന റാലിയില്‍ നൂറ് കണക്കിന് യുവതീ യുവാക്കള്‍ അണിനിരന്നു.

നടുവണ്ണൂര്‍ ടൗണില്‍ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ മുന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ.എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുല്‍ അദ്ധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ: ജയ്ക്ക് സി തോമസ്, ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. അജിഷ, കെ. ഷിബിന്‍, അഞ്ജലി കൃഷ്ണന്‍, എസ്.ബി. അക്ഷയ്, അതുല്യ ശിവദാസ് എന്നിവര്‍ സംസാരിച്ചു.

കെ. അദിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എസ്. ഷിഗിന്‍ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82052/koothuparam-martyrs-day-a-memorial-rally-was-organized-naduvannur)