---
title: "പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം: ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും "
english_title: "Special Electoral Roll Renewal Campaign: The campaign will start today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82068/special-electoral-roll-renewal-campaign-the-campaign-will-start-today"
published_at: "2022-11-26T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381b5fed7dc7_1votter_p.jpg"
keywords: []
---

# പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം: ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും 

> **Lead Summary:** **പേരാമ്പ്ര:** പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും.

## Article Content

**പേരാമ്പ്ര:** പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും.

പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2023 മായി ബന്ധപ്പെട്ട റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പയിനാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.

നവംബര്‍ 26, 27, ഡിസംബര്‍ 3, 4 തിയ്യതികളില്‍ താലൂക്ക്/ വില്ലേജ് തലങ്ങളിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം.

എല്ലാ വോട്ടര്‍മാര്‍ക്കും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്താവുന്നതുമാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

ക്യാമ്പയിനില്‍ ആധാര്‍-വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82068/special-electoral-roll-renewal-campaign-the-campaign-will-start-today)