---
title: "പേരാമ്പ്രയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Koothuparam Martyrs Day celebrations were organized in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82086/koothuparam-martyrs-day-celebrations-were-organized-in-perampra"
published_at: "2022-11-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381c7fc21b9b_1qwwwwwwwww.jpg"
keywords: []
---

# പേരാമ്പ്രയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. എം.എം. ജിജേഷ് അധ്യക്ഷത വഹിച്ചു.

പി.സി. സജിദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. കുഞ്ഞമ്മദ്, വി.കെ. പ്രമോദ്, വി.കെ. അമര്‍ഷാഹി, സി.കെ. രൂപേഷ്, ആദിത്യ സുകുമാരന്‍, ആര്‍. ബിനില്‍ രാജ്, കെ.പി. അഖിലേഷ് എന്നിവര്‍ സംസാരിച്ചു.

സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. യുവതി സാഹിത്യോത്സവം വിജയികള്‍ക്ക് സമ്മാനം വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82086/koothuparam-martyrs-day-celebrations-were-organized-in-perampra)