---
title: "കോഴിക്കോട് ജില്ലാപഞ്ചായത്ത് കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിച്ചു "
english_title: "Kozhikode District Panchayat formed Cancer Care Society "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82120/kozhikode-district-panchayat-formed-cancer-care-society"
published_at: "2022-11-26T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381efb0d6889_1cancer.jpg"
keywords: []
---

# കോഴിക്കോട് ജില്ലാപഞ്ചായത്ത് കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിച്ചു 

> **Lead Summary:** ** കോഴിക്കോട്:** കോഴിക്കോട് ജില്ലാപഞ്ചായത്ത് കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിച്ചു.

## Article Content

** കോഴിക്കോട്:** കോഴിക്കോട് ജില്ലാപഞ്ചായത്ത് കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിച്ചു.

ജില്ലയിലെ കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനും രോഗ പ്രതിരോധത്തിനും പ്രാധാന്യം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോഴിക്കോട് കാന്‍സര്‍ സെന്റര്‍ എന്ന പേരില്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗം പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കാന്‍സര്‍ രോഗവും രോഗ ചികിത്സാ ചെലവുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംഘടനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

രോഗ പ്രതിരോധം, നേരത്തെയുള്ള തിരിച്ചറിയല്‍ , ചികിത്സാ സേവനങ്ങളും പദ്ധതികളും ഏകോപിപ്പിക്കല്‍, കാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വിവിധ സാധ്യതകള്‍ രോഗികള്‍ക്ക് ഗുണകരമാകും വിധം പദ്ധതികള്‍ ആവിഷ്‌കരിക്കല്‍ തുടങ്ങിയ പരിപാടികളിലൂടെ കാലക്രമത്തില്‍ ജില്ലയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുക എന്നുള്ള സൊസൈറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, സ്ഥിരം സമിതി അംഗങ്ങളായ വി.പി. ജമീല, കെ.വി. റീന, പി. സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, കമ്പളത്ത് സുധ, ഐ.പി. രാജേഷ്, സി.വി.എം. നജ്മ, പി.പി. നിഷ, അംബിക മംഗലത്ത്, സി.എം. ബാബു, പി.ടി.എം. ഷറഫുന്നീസ, ഇ. ശശീന്ദ്രന്‍, റസിയ തോട്ടായി, സിന്ധു സുരേഷ്, അഡ്വ. പി. ഗവാസ്, ഫിനാന്‍സ് ഓഫീസര്‍ എം.ടി. പ്രേമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.എച്ച്.എം ഡോ. ഉമര്‍ ഫാറൂക്ക്, ആരോഗ്യ രംഗത്തെയും പാലിയേറ്റീവ് രംഗത്തെയും പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍ പേഴ്‌സണും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായിരിക്കും.

മറ്റു ഭാരവാഹികളായി ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, എന്‍.എം. വിമല, പ്രൊഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, ഡോ. ഉമര്‍ ഫാറൂക്ക്, ഡോ. നവീന്‍, എ.കെ. തറുവായി ഹാജി, ബി.എസ്.സനാഥ് എന്നിവരെയും തെരഞ്ഞെടുത്തു.

ജില്ലാ കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം. വിമല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82120/kozhikode-district-panchayat-formed-cancer-care-society)