---
title: "കാരയാട് മേഖലയില്‍ ഭ്രന്തന്‍ കുറുക്കന്റെ ശല്യം രൂക്ഷം "
english_title: "Harassment of stray fox is severe in Karayad area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82155/harassment-of-stray-fox-is-severe-in-karayad-area"
published_at: "2022-11-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382265cb4eb9_OBIT_CARD_JPG.JPG"
keywords: []
---

# കാരയാട് മേഖലയില്‍ ഭ്രന്തന്‍ കുറുക്കന്റെ ശല്യം രൂക്ഷം 

> **Lead Summary:** **പേരാമ്പ്ര**: അരിക്കുളം പഞ്ചായത്തിലെ കാരയാട് മേഖലയില്‍ ഭ്രാന്തന്‍ കുറുക്കന്റെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷം. ഇന്ന് രാവിലെ രണ്ട് പേര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്.

## Article Content

**പേരാമ്പ്ര**: അരിക്കുളം പഞ്ചായത്തിലെ കാരയാട് മേഖലയില്‍ ഭ്രാന്തന്‍ കുറുക്കന്റെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷം. ഇന്ന് രാവിലെ രണ്ട് പേര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്.

വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. നാട്ടിലെ തെരുവ് പട്ടികളെ ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചിട്ടുണ്ടാവും എന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതോടെ അതിരാവിലെ പണിക്കു പോകുന്നവരും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.

പലരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. പ്രഭാത സവാരിക്ക് പോകുന്നവരും പേടിയോടെയാണ് പോകുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളുടെ ഭീതിയാകറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82155/harassment-of-stray-fox-is-severe-in-karayad-area)