---
title: "ഉള്ളിയേരി മത്സ്യ മാര്‍ക്കറ്റ് ഉടന്‍ നവീകരിക്കണം "
english_title: "Ullieri fish market should be upgraded soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82161/ullieri-fish-market-should-be-upgraded-soon"
published_at: "2022-11-26T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉള്ളിയേരി മത്സ്യ മാര്‍ക്കറ്റ് ഉടന്‍ നവീകരിക്കണം 

> **Lead Summary:** **ഉള്ളിയേരി: **ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**ഉള്ളിയേരി: **ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

2004ല്‍ പ്രവര്‍ത്തനമാരംഭിച്ച മാര്‍ക്കറ്റില്‍ നാളിതുവരയായി യാതൊരു മെയിന്റെന്‍സ് പണികകളും നടത്തിയിട്ടല്ല. പൊട്ടിപ്പൊളിഞ്ഞ തറയില്‍ മലിനജലം കെട്ടികിടക്കുകയാണ്. പരിസരവും വൃത്തിഹീനമാണ്.

ഉള്ളിയേരി ടൗണിനടുത്തു സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിലേക്കുള്ള വഴിയും കാലങ്ങളായി ദുര്‍ഘഡാവസ്ഥയിലാണ്. ചെറിയ മഴ പെയ്താല്‍ പോലും ചെളി വെള്ളം കെട്ടി കിടക്കുന്നതു മൂലം ആളുകകള്‍ക്ക് അവിടേക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

മാര്‍ക്കറ്റിന്റെ സമീപത്തു മറ്റു നിരവധി പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യ മാര്‍ക്കറ്റും വഴിയും എത്രയും പെട്ടന്ന് ആവശ്യമായ നവീകരണപ്രവര്‍ത്തി നടത്തി നിവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി .കെ മൊയ്ദീന്‍കോയ അധ്യക്ഷനായി. മേഖല സെക്രട്ടറി പി.ആര്‍ രഘുത്തമന്‍, സി.എം സന്തോഷ്, എം വേലായുധന്‍, ഓ.പി ഗിരീഷ്, ലിനീഷ്, അരുണ്‍ നമ്പിയാട്ടില്‍, വേലായുധന്‍ വസന്തം, ഹമീദ് റിബിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82161/ullieri-fish-market-should-be-upgraded-soon)