---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം "
english_title: "Kerala State Traders Industry Committee Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82178/kerala-state-traders-industry-committee-unit-conference"
published_at: "2022-11-26T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63824059e9ea0_OBIT_CARD_JPG.JPG"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര** : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു.

## Article Content

**പേരാമ്പ്ര** : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്നു.

സംസ്ഥാന ജോയിിന്റ  സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് വി.കെ ഭാസകരന്‍ അധ്യക്ഷനായി.

പേരാമ്പ്ര പട്ടണത്തിലെ സിസിടിവിയുടെ പ്രവര്‍ത്തനക്ഷമമാക്കുക, തെരുവുകച്ചവടം നിയന്ത്രിക്കുക, കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുക, ചേനായി കടവ് പാലം യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവിശ്യങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ല ജോയിന്റ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഗഫൂര്‍ രാജധാനി, ജില്ലാ കമ്മറ്റി അംഗം ഗുഡ്‌വില്‍ രാമചന്ദ്രന്‍, സി.കെ ചന്ദ്രന്‍, സദാനന്ദന്‍ അമ്പാടി, ഷാജു ഹൈലൈറ്റ്, എ.എന്‍ കുഞ്ഞിരാമന്‍, എ.പി ശ്രീജ, സാബിറ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ബി.എം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ ഷാജി നന്ദിയും പറഞ്ഞു.

വി.കെ ഭാസ്കരന്‍, പ്രസിഡണ്ടും ഷാജി ഒയാമ, മുസ്തഫ ബാദുഷ, സീമ ശിവദാസൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബി.എം മുഹമ്മദ്, സെക്രട്ടറിയും, വി.പി. സത്യനാഥ്, പി.കെ, കൃഷ്ണൻ , ടി.കെ പ്രകാശൻ എന്നിവർ ജേ ടയിന്റ് സെക്രട്ടറിമാരായും  വി ശ്രീനി, ട്രഷററായും 24 അംഗ കമ്മറ്റിയെ എന്നിവരെ തിരെഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82178/kerala-state-traders-industry-committee-unit-conference)