---
title: "പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ ഏകദിന ശില്‍പശാല "
english_title: "One day workshop at Perampra AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82215/one-day-workshop-at-perampra-aup-school"
published_at: "2022-11-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6383060cdfde4_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ ഏകദിന ശില്‍പശാല 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജ്യാമിതീയ പാറ്റേണ്‍, ഗണിത മാജിക്, ഗണിത കളികള്‍, പസിലുകള്‍, ചൈനീസ് ടാന്‍ഗ്രാം, ക്യൂബ് നിര്‍മ്മാണം എന്നീ സെഷനുകളിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജ്യാമിതീയ പാറ്റേണ്‍, ഗണിത മാജിക്, ഗണിത കളികള്‍, പസിലുകള്‍, ചൈനീസ് ടാന്‍ഗ്രാം, ക്യൂബ് നിര്‍മ്മാണം എന്നീ സെഷനുകളിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

മാത്തമാറ്റിക്‌സ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ അജിത്ത് ആണ് നയിച്ചത്. പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി. ഉദ്ഘാടനം ചെയ്ത ശില്‍പശാലയില്‍ ഹെഡ്മിസ്ട്രസ് കെ.പി. മിനി, എം.പി.ടി.എ. ചെയര്‍പേഴ്‌സണ്‍ ബിനുഷ പ്രശാന്ത്, എസ്.ആര്‍.ജി. കണ്‍വീനര്‍ എം.സി. സ്മിത, മാത്ത്‌സ് ക്ലബ് കണ്‍വീനര്‍ ആര്‍. സ്മിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82215/one-day-workshop-at-perampra-aup-school)