അക്ഷരലോകത്തേക്ക് ഇനി അഹല്യ ഇല്ല: തേങ്ങല്‍ അടക്കിപ്പിടിക്കാനാവാതെ കൂട്ടുകാരും നാട്ടുകാരും

അക്ഷരലോകത്തേക്ക് ഇനി അഹല്യ ഇല്ല: തേങ്ങല്‍ അടക്കിപ്പിടിക്കാനാവാതെ കൂട്ടുകാരും നാട്ടുകാരും
Oct 31, 2021 08:36 PM | By Perambra Editor

 പേരാമ്പ്ര: കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ ഒന്നരവര്‍ഷത്തിനു ശേഷം കൂട്ടുകാര്‍ക്കൊപ്പം വിദ്യാലയത്തിലെ സൗഹൃദ ലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍ കൊതിയോടെ കാത്തിരുന്ന അഹല്യയെ തേടിയെത്തിയത് വാഹനാപകട ദുരന്തം.

കൂട്ടുകൂടാന്‍ തങ്ങളുടെ പ്രിയ കൂട്ടുകാരി ഇനി സ്‌കൂളിലേക്ക് വരില്ല എന്ന് കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം സൂഷിക്കുന്ന അവളെ പറ്റി പറയാന്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നൂറുനാവാണ്.

ഇനി അവള്‍ വരില്ല എന്നത് വിശ്വസിക്കാനാവുന്നില്ല അവര്‍ക്കും. കൂത്താളി രണ്ടേ ആര്‍ കള്ള് ഷാപ്പിന് സമീപം ഇന്ന് കാലത്ത് 11.30 ഓടെ നടന്ന അപകടത്തിലാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ വിദ്യാര്‍ഥിനി കടിയങ്ങാട് ആര്‍പ്പാം കുന്നത്ത് എസ്.ജെ.അഹല്യ കൃഷ്ണ മരണമടഞ്ഞത്.

ഗിറ്റാര്‍ ക്ലാസില്‍ പേകാന്‍ അഹല്യയും മേപ്പയൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഇന്ദിരാ ജ്യോതിപ്രയാണത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ അച്ഛന്‍ കെപിസിസി മുന്‍ സെക്രട്ടറിയും മുൻപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റുമായ സത്യന്‍ കടിയങ്ങാടും ഒരുമിച്ചായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഗിറ്റാര്‍ ക്ലാസില്‍ പോയി തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് വാഹനാപകട രൂപത്തില്‍ ദുരന്തം അഹല്യ തേടിയെത്തിയത്. ഇലക്ട്രിക് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് വരുന്ന വഴി അഹല്യ സഞ്ചരിച്ച വാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴ്ത്തുകയായിരുന്നു.

പിന്നീട് റോഡില്‍ വീണ് ലോറിയുടെ ടയര്‍ ദേഹത്ത് കൂടെ കയറിയതാണെന്ന് കരുതുന്നു. വീട്ടില്‍ എത്താന്‍ 500 മീറ്റര്‍ ദൂരം മാത്രം ബാക്കി നില്‍ക്കേയാണാണ് അപകടം നടന്നത്. അപകടവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ അച്ഛന് മകളുടെ ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്.

നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് അഹല്യ വിടപറഞ്ഞത്. ഇത് ഒരു അപകടമേഖലാണ്. നിരവധി വാഹനങ്ങള്‍ ഇതിന് മുന്‍പും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. മാതാവ് ജയ ലക്ഷ്മി. സഹോദരന്‍ ആദിത്യന്‍ (കോയമ്പത്തൂർ സദ്ഗുരു കോളെജ് വിദ്യാര്‍ത്ഥി).

അഹല്യ കൃഷ്ണയുടെ അകാല വിയോഗത്തില്‍ പരേതയോടുള്ള ആദര സൂചകമായി നാളെ സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജിലേ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ 11 മണിക്ക് പൊതുദര്‍ശനത്തിന് വെക്കും.


Ahilya Krishna no longer in the world of letters: Friends and locals unable to suppress rye

Next TV

Related Stories
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

Apr 17, 2024 06:10 PM

നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ...

Read More >>
വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി

Apr 17, 2024 05:58 PM

വടകര മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജ പര്യടനം നടത്തി

എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

Apr 16, 2024 05:51 PM

മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം...

Read More >>
എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

Apr 16, 2024 05:41 PM

എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക...

Read More >>
Top Stories










News Roundup