എരാംപൊയിൽ: സേവാഭാരതി കായണ്ണയും വ്യാസ സ്കൂൾ ഓഫ് യോഗയും സംയുക്തമായി ചെറുക്കാട് എരാംപൊയിലിൽ സേവാ സാമഗ്രികളുടെ സമർപ്പണ ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി.
സേവാഭാരതി കായണ്ണ സെക്രട്ടറി വി.സി. ലിദിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് റീത്ത ഗോപിനാഥ് അധ്യക്ഷം വഹിച്ചു. ദേശീയ സേവാഭാരതി കേരള വൈ: പ്രസിഡൻ്റ് ഡോ: അഞ്ജലി ധനഞ്ജയ് പരിപാടി ഉദ്ഘാടനം ചെയ്തു.
കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് ഷിബു ചെറുക്കാട് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം അവതരിപ്പിച്ചു.
ചടങ്ങിൽ ഷാജി പുതേരി, ശ്രീജിത്ത്, സനില എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിജയൻ കല്ലാനിക്കൽ നന്ദി പറഞ്ഞു.
Dedication of Seva materials was inaugurated and anti-drug awareness class was conducted