പേരാമ്പ്ര : നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തുണിസഞ്ചികൾ നിർമ്മിച്ചു നൽകി.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ചായക്കടയിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് തുണി വാങ്ങി വളണ്ടിയർമാർ സ്വയം തയ്യാറാക്കിയ സഞ്ചികൾ ദത്ത് ഗ്രാമത്തിലെ നൂറോളം വീടുകളിൽ വിതരണം ചെയ്തു.
പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. സമീർ അധ്യക്ഷത വഹിച്ചു. അയൽസഭ കൺവീനർ കെ. കണാരൻ, സി.ഡി.എസ് അംഗം കാഞ്ചന എന്നിവർ സംസാരിച്ചു. ഫാദിയ ലെമിൻ സ്വാഗതവും ലിൻഷാ ഷെറിൻ നന്ദിയും പറഞ്ഞു.
NSS volunteers distributed cloth bags in Dutt village Nochad Higher Secondary School National Service Scheme