---
title: "കേരള കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ "
english_title: "Kerala Commerce Artists Welfare Association Kozhikode District Conference at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82281/kerala-commerce-artists-welfare-association-kozhikode-district-conference-at-perampra"
published_at: "2022-11-27T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63836062e64ac_OBIT_CARD_JPG.JPG"
keywords: []
---

# കേരള കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ 

> **Lead Summary:** ** പേരാമ്പ്ര: **കേരള കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ നടന്നു. ഹാരിസ് പാച്ചൂസ് നഗര്‍ എന്ന പേരാമ്പ്ര ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **കേരള കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ നടന്നു. ഹാരിസ് പാച്ചൂസ് നഗര്‍ എന്ന പേരാമ്പ്ര ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് റഷീദ് സീന്‍ അധ്യക്ഷനായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മുതിര്‍ന്ന കലാകാരന്മാരെ ആദരിച്ചു.

ആര്‍ബി ടച്ച്, കുമാര്‍ കല്‍പ്പത്തൂര്‍, ശ്രീധരന്‍ ശ്രീകല, കെ.ടി അമ്മദ്, സ്റ്റേറ്റ് പ്രസിഡണ്ട് അനില്‍ കലാലയം, സ്റ്റേറ്റ് സെക്രട്ടറി മണികണ്ഠന്‍, സ്റ്റേറ്റ് ട്രഷറര്‍ സതീഷ് റതം, അനീഷ് അജന്ത എന്നിവര്‍ക്കാണ് ആദരവ് നല്‍കിയത്.

തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ജില്ലാ സെക്രട്ടറി സുമേഷ് സണ്ണി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82281/kerala-commerce-artists-welfare-association-kozhikode-district-conference-at-perampra)