പാലരി: വടക്കുമ്പാട് ജി.എൽ.പി സ്ക്കൂൾ അധ്യാപകൻ മുയിപ്പോത്ത് സ്വദേശി എടച്ചേരിച്ചാലിൽ രാജന്റെ മരണവുമായി ബന്ധപ്പെട്ട് നാളെ വിദ്യാലയത്തിന് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് കാലത്ത് വടക്കുമ്പാട് കുഴഞ്ഞ് വീഴുകയായിരുന്നു രാജനെ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാളെ രാവിലെ 10.30 ന് വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ പൊതു ദർശനം ഉണ്ടാവും. സംസ്ക്കാരം ഉച്ചയ്ക്ക് 12.30 ന് മുയിപ്പോത്ത് എടച്ചേരിച്ചാലിൽ വീട്ടുവളപ്പിൽ.
അച്ഛൻ പയിച്ചി അമ്മ ലീല. ഭാര്യ സ്മിത. മക്കൾ സത്ലാജ്, സ്മീരഗംഗ. സഹോദരങ്ങൾ മനോജ്, ലാലു
Death of North GLP school teacher; School is off tomorrow