ഉള്ള്യേരി: ഐആര്‍എംയു ഉള്ള്യേരി മേഖല കമ്മിറ്റി ലഹരിക്കെതിരെ ഞങ്ങളുമുണ്ട് ക്യാമ്പയിന് സംഘടിപ്പിച്ചു.
ക്യാമ്പയിന് ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ചു പോരാടാനും രാജ്യത്തുനിന്ന് തുടച്ചു നീക്കാനും കഴിയണമെന്ന് സി. അജിത ആവശ്യപ്പെട്ടു. ഐആര്‍എംയു ജില്ലാ ഖജാന്‍ജി കെ.ടി.കെ. റഷീദ് അധ്യക്ഷത വഹിച്ചു.
ബാലുശേരി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് പുതുശേരി ലഹരി വിരുദ്ധ സന്ദേശം നല്കി. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്മുഖ്യ പ്രഭാഷണം നടത്തി.
രാജേന്ദ്രന് കുളങ്ങര, ഇബ്രാഹിം പീറ്റക്കാണ്ടി, എന്‍.പി. ഹേമലത, നാരായണന് കിടാവ്, അനില്‍ ചിറക്കപറമ്പത്ത്, ബീരാന് കോയ, അരുണ്‍ നമ്പിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
IRMU Ullyeri Region Committee organized a campaign against drug addiction