പേരാമ്പ്ര: വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ. ചന്ദ്രൻ, ഗോപാലൻ എന്നിവർ നിർവ്വഹിച്ചു.
പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിന് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്നകുമാർ, ട്രഷറർ മധുസൂധനൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശിവപ്രസാദ്, പത്മരാജൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എൻ. രാമചന്ദ്രൻ(പ്രസിഡണ്ട്), എം.സി. രവീന്ദ്രൻ(സെക്രട്ടറി), രതീഷ് പേരാമ്പ്ര, നാരായണൻ ആവള, പി.കെ.എം. സുരേഷ് കുമാർ കൊഴുക്കല്ലൂർ എന്നിവരെ തിരഞ്ഞടുത്തു.
യോഗത്തിൽ മുതിർന്ന സൈനികരായ കെ.ടി.കെ ചന്ദ്രൻ, ഗോപാലൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പേരാമ്പ്ര വർക്കിങ്ങ് കമ്മിറ്റി സെക്രട്ടറി എം.സി. രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ. രാമചന്ദ്രൻ നന്ദി പറഞ്ഞു.
MEG formed an ex-servicemen association. of Perampra Branch of Veterans Kozhikode